ആലപ്പുഴ: ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാ ട്രഷററും യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനും ആയിരുന്ന പി.ബിജുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും യോഗങ്ങൾ സംഘടിപ്പിച്ചു.
ജില്ലാ കേന്ദ്രത്തിൽ നടന്ന അനുശോചന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. ആർ.രാഹുൽ, ജയകൃഷ്ണൻ, ജിത്തു ഷാജി, നന്ദു എന്നിവർ സംസാരിച്ചു.