ആലപ്പുഴ: കഴിഞ്ഞ മാർച്ചിലെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകൾക്കും മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ്, എ വൺ നേടിയ വിദ്യാർത്ഥികൾക്കുമുള്ള എം.പി മെറിറ്റ് അവാർഡ് വിതരണത്തിന്റെ മൂന്നാം ദിനം നങ്ങ്യാർകുളങ്ങര മുതൽ കലവൂർ വരെ ഒൻപത് കേന്ദ്രങ്ങളിലെ സ്‌കൂളുകൾക്കും വിദ്യാർത്ഥികൾക്കും എ.എം. ആരിഫ് എം.പിയുടെ ആദരവ് അർപ്പിച്ചു. നടൻ സാജൻ പള്ളുരുത്തി, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജുനൈദ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ ധന്യ ആർ.കുമാർ, ജനപ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇന്ന് കരുനാഗപ്പള്ളിയിലെ നാല് കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആദരവ് നടക്കും.