അരൂർ: കൊവിഡ് ബാധിച്ചു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. അരൂർ പഞ്ചായത്ത് 22-ാം വാർഡിൽ തിരുത്താളിൽ വീട്ടിൽ പ്രഭാകരൻ (74) ആണ് മരിച്ചത്. കഴിഞ്ഞ 15 നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി മരിച്ചു. ഭാര്യ:മണി.മക്കൾ: പ്രജിത,പ്രജീവ്.മരുമക്കൾ:അഭിലാഷ്,സുജിമോൾ.