ചേർത്തല:സർക്കാർ ജീവനക്കാരുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് ചേർത്തലയിൽ നിന്ന് കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് ആരംഭിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ചേർത്തല ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. അടിയന്തിരമായി ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എ.ടി.ഒ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.ഡി.രാജൻ ഉദ്ഘാടനം ചെയ്തു.ബ്രാമ്മ് പ്രസിഡന്റ് ജോസ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് കെ.ഭരതൻ,കെ.ജി.രാധാകൃഷ്ണൻ,ബി.സേതുറാം,ഡി.സുധീർ,രജിത് എന്നിവർ സംസാരിച്ചു.