photo

ചേർത്തല:എസ്.എൻ.ഡി.പി യോഗം കുറ്റിക്കാട് ജ്ഞാനോദയം 522-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ഈഴവ മെമ്മോറിയൽ ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് സംവരണ സംരക്ഷണ പ്രതിജ്ഞയും ഡോ.പൽപ്പുവിന്റെ ജന്മദിനാഘോഷവും നടത്തി.ശാഖ പ്രസിഡന്റ് എൻ.തിലകൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.ടി.ഷാജി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.രവീന്ദ്രൻ,വി.എം.ചെല്ലപ്പൻ,കെ.സതീഷ്കുമാർ എന്നിവർ സംസാരിച്ചു.

എസ്.എൻ.ഡി.പിയോഗം 465 വയലാർ മദ്ധ്യം ശാഖയുടെ നേതൃത്വത്തിൽ ഡോ.പല്പു ജന്മദിനത്തിൽ ശാഖയോഗത്തിന്റെ അഭിമുഖ്യത്തിൽ പിന്നാക്ക സംവരണ സംരക്ഷണ പ്രതിജ്ഞയെടുക്കൽ ശാഖാ ചെയർപേഴ്‌സൺ സലില ബാബു ഉദ്ഘാടനം ചെയ്തു.കൺവീനർ എം.രാജേഷ് പ്രതിജ്ഞ ചൊല്ലികൊടുത്തു.കമ്മ​റ്റി അംഗങ്ങളായ പ്രസന്നൻ,കെ.എം.വിനോദ്,കെ.പി.സുധീഷ്,സുജാത എന്നിവർ പങ്കെടുത്തു.