36 പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ
ആലപ്പുഴ: വനിതയ്ക്കാകും ഇത്തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം.സംവരണ മാനദണ്ഡങ്ങൾ പ്രകാരം നാല് പട്ടികജാതി വനിതകൾ ഉൾപ്പെടെ 36 ഗ്രാമ പഞ്ചായത്തുകളിലും വനിതകളാവും പ്രസിഡന്റ് . ആറു നഗരസഭകളിൽ നാലിടത്തും 12 ബ്ളോക്കുപഞ്ചായത്തുകളിൽ ഏഴിടത്തും പ്രസിഡന്റ് കസേരയിൽ ഇരിക്കുക വനികളാവും.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഈ മാറ്റങ്ങൾ.
നഗരസഭാ അദ്ധ്യക്ഷർ (വനിത)
ആലപ്പുഴ,ചേർത്തല, കായംകുളം , ചെങ്ങന്നൂർ (നിലവിൽ നാലും ജനറൽ)
ബ്ളോക്ക് പഞ്ചായത്ത് (വനിത)
മാവേലിക്കര -പട്ടികജാതി വനിത(നിലവിൽ ജനറൽ)
പട്ടണക്കാട് (നിലവിൽ പട്ടികജാതി വനിത) ,അമ്പലപ്പുഴ, ചമ്പക്കുളം, ഹരിപ്പാട്, ഭരണിക്കാവ്, മുതുകുളം (നലവിൽ ജനറൽ)
ഗ്രാമപഞ്ചായത്ത്
ചേന്നംപള്ളിപ്പുറം,മണ്ണഞ്ചേരി, ചെറിയനാട് (പട്ടികജാതി),പള്ളിപ്പാട്, ചെന്നിത്തലതൃപ്പെരുംതുറ,മാന്നാർ, പത്തിയൂർ (പട്ടികജാതി വനിത), പാണാവള്ളി, പെരുമ്പളം, അരൂർ,കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, വയലാർ, കഞ്ഞിക്കുഴി, ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക്, തണ്ണീർമുക്കം,മാരാരിക്കുളംതെക്ക്, മുഹമ്മ,അമ്പലപ്പുഴ തെക്ക്, ചമ്പക്കുളം, തലവടി, നെടുമുടി, പുളിങ്കുന്ന്, മുട്ടാർ, വെളിയനാട് ബുധനൂർ, പാണ്ടനാട്, വെണ്മണി, കാർത്തികപ്പള്ളി, കുമാരപുരം, വീയപുരം, നൂറനാട്, ഭരണിക്കാവ്, വള്ളികുന്നം, കണ്ടല്ലൂർ, മുതുകുളം , ചിങ്ങോലി (വനിതകൾ).