thushar-

ആലപ്പുഴ: ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഡി.ശ്യാംദാസിന്റെ അപ്രതീക്ഷിത വിയോഗം ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കും പാർട്ടിക്കും തീരാനഷ്ടമാണെന്ന് എസ്.എൻ.ഡി.പിയോഗം വൈസ് പ്രസിഡന്റും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനുമായ തുഷാർവെള്ളാപ്പള്ളി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സംഘടനാ പ്രവർത്തകനെന്നതിലുപരി സഹോദര തുല്യനായിരുന്നു അദ്ദേഹം . ബി.ഡി.ജെ.എസിനെ കേരളത്തിൽ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കാണ് അദ്ദേഹം വഹിച്ചിട്ടുള്ളതെന്നും തുഷാർ പറഞ്ഞു.