ആലപ്പുഴ :ജില്ലയിലെ നിർമ്മാണം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ജി .സുധാകരൻ ഇന്ന് നിർവഹിക്കും. തിരുവമ്പാടി ഹൈസ്കൂളിലെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ രാവിലെ 9.30 ന് നിർവഹിച്ച ശേഷം ബൈപാസിന്റെ നിർമ്മാണ പുരോഗതിയും അദ്ദേഹം നേരിട്ടെത്തി വിലയിരുത്തും.ആലപ്പുഴ സിറ്റി റോഡുകളുടെ നിർമാണ ഉദ്ഘാടനം വൈകിട്ട് 5.30 ന് നിർവഹിക്കും.
ഉദ്ഘാടനം ചെയ്യുന്ന മറ്റ് പദ്ധതികൾ : കുതിരപ്പന്തി ലൈബ്രറി നവീകരിച്ച കെട്ടിടം (മുനിസിപ്പാലിറ്റി ഫണ്ട് ), അമ്പലപ്പുഴ ബ്ലോക്കിലെ നവീകരിച്ച വിവിധ കെട്ടിടങ്ങൾ (രാവിലെ 11.45),പുന്നപ്ര വടക്ക് പഞ്ചായത്ത് ബഡ്സ് സ്‌കൂൾ
,അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വെറ്റിനറി ഹോസ്പിറ്റൽ കെട്ടിടം(വൈകിട്ട് 3.30),അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആയുർവേദ ഹോസ്പിറ്റൽ കെട്ടിടം,കൈനകരി മുണ്ടയ്ക്കൽ പാലം (പടിഞ്ഞാറെക്കര).