tv-r

തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയതോട് സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടന്ന സമരം സംസ്ഥാന കമ്മിറ്റിയംഗം പി.മേഘനാഥൻ ഉദ് ഘാടനം ചെയ്തു. ആർ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ടി.പി. മോഹനൻ, എൻ. ദയാനന്ദൻ, ജനാർദ്ദനൻ, ജെയിംസ് ജേക്കബ്, കെ-പി. വിശ്വനാഥൻ, പി. ആർ. വിജയകുമാർ എന്നിവർ സംസാരിച്ചു