tv-r

തുറവൂർ: തുറവൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ തരിശുകിടന്നിരുന്ന പാണ്ടൻകരി പാടം 28 വർഷത്തിനു ശേഷം കതിരണിഞ്ഞു. വളമംഗലത്തെ വിജയാനന്ദ് ആണ് പാടത്ത് നെൽകൃഷി ഇറക്കിയത്. വിളവെടുപ്പ് ഉദ്ഘാടനം കേരള ഫിഷറീസ് സർവ്വകലാശാല ഗവേണിംഗ് കൗൺസിൽ അംഗം അഡ്വ.മനു സി പുളിക്കൽ നിർവ്വഹിച്ചു. ചടങ്ങിൽ സി.പി.എം. തുറവൂർ എൽ.സി. സെക്രട്ടറി കെ.എസ് സരേഷ്‌കുമാർ, പഞ്ചായത്തംഗം എ.യു അനീഷ് തുടങ്ങിയവർ പങ്കെടുത്തു.