ആലപ്പുഴ: ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഡി.ശ്യാംദാസിന്റെ അപ്രതീക്ഷിത വിയോഗം ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കും പാർട്ടിക്കും തീരാനഷ്ടമാണെന്ന് എസ്.എൻ.ഡി.പിയോഗം വൈസ് പ്രസിഡന്റും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനുമായ തുഷാർവെള്ളാപ്പള്ളി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സംഘടനാ പ്രവർത്തകനെന്നതിലുപരി സഹോദര തുല്യനായിരുന്നു അദ്ദേഹം .
യോഗത്തിലെ ഒരു യൂണിയനെ എങ്ങനെ മാതൃകാപരമായി പുതിയ ആശയങ്ങളൊടെ നയിക്കാമെന്ന് സമൂഹത്തിന് കാണിച്ചുതന്ന വ്യക്തിത്വമാണ് ശ്യാംദാസ്. ബി.ഡി.ജെ.എസിന്റെ പ്രാരംഭഘട്ടം മുതൽ സംഘടനയെ കേരളത്തിൽ വളർത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്കാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്.എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറി,കണയന്നൂർ യൂണിയൻ കൺവീനർ തുടങ്ങിയ നിലകളിലും സ്തുത്യർഹമാംവിധം പ്രവർത്തിച്ചു.
ഏതാനും യൂണിയനുകളുടെ അഡ്മിനിസ്ട്രേറ്ററായി യോഗം കൗൺസിൽ ശ്യാമിനെ നിയമിച്ചത് സംഘടനാപ്രവർത്തനത്തിലെ അദ്ദേഹത്തിന്റെ കൃത്യത പരിഗണിച്ചാണ്. കേരളത്തിൽ ആദ്യമായി യൂണിയൻ ഓഫീസ് നിർവ്വഹണ കാര്യത്തിലും മൈക്രോ ഫിനാൻസ് , ബാങ്കിംഗ് രംഗത്തും കുറ്റമറ്റ രീതിയിൽ കമ്പ്യൂട്ടർ സോഫ്റ്റ് വെയർ സംവിധാനം കൊണ്ടുവന്നത് ശ്യാമിന്റെ നേതൃത്വത്തിൽ വൈപ്പിൻ യൂണിയനിലാ
ണെന്നും തുഷാർ പറഞ്ഞു.