ആലപ്പുഴ: ചേർത്തല മണ്ഡലത്തിലെ വിവിധ റോഡുകൾക്കു സമാന്തരമായുള്ള കാനകളുടെ നിർമാണോദ്ഘാടനം മന്ത്രി ജി .സുധാകരൻ നിർവഹിച്ചു. വെള്ളക്കെട്ട് പരിഹരിക്കാനാണ് പുതിയ കാനകൾ നിർമ്മിക്കുന്നത്. പുതിയ കാനയ്‌ക്കൊപ്പം പഴയ കാനയുടെ കേടുപാടുകൾ പരിഹരിച്ച് പുനർനിർമ്മാണവും നടപ്പാക്കും. അത്യാവശ്യ സ്ഥലങ്ങളിൽ ഐറിഷ് ഡ്രെയിനുകളുടെ നിർമ്മാണം നടത്തും. മറ്റ് സ്ഥലങ്ങളിൽ ഇന്റർലോക്ക് ടൈലുകൾ പാകും .
കളവംകോടം ശക്തീശ്വരം കാവിൽ പള്ളി പത്മാക്ഷികവല റോഡിന്റെ ( കളവംകോടം ശക്തീശ്വരം റോഡ്, വയലാർ ഒളതലകാവിൽ വളമംഗലം റോഡ് ) പുനഃരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ആറു മാസമാണ് പൂർത്തീകരണ കാലാവധി.ചടങ്ങിൽ മന്ത്രി പി. തിലോത്തമൻ അധ്യക്ഷതവഹിച്ചു.