ആലപ്പുഴ: ജില്ലയിലെ തീരദേശ റോഡുകളുടെ രണ്ടാം ഘട്ട ഉദ്ഘാടനം 8ന് രാവിലെ 10 ന് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ ഓൺലൈനിലൂടെ നിർവഹിക്കും.

ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി 46.42 കോടി രൂപ വകയിരുത്തി ഹാർബർ എൻജിനീയറിംഗ് വകുപ്പ് നിർമ്മിക്കുന്ന 97 റോഡുകളാണ് രണ്ടാം ഘട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നത്.

ചടങ്ങിൽ അതാത് മണ്ഡലങ്ങളിലെ എം. എൽ. എ മാർ അദ്ധ്യക്ഷത വഹിക്കും.