ആലപ്പുഴ: കേരളാ ഹോട്ടൽ ആന്റ് റസ് റ്റോറന്റ് അസോസിയേഷൻ മുൻ ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ ജയമോഹന്റെ നിര്യാണത്തിൽ കേരളാ ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മറ്റി അനുശോചിച്ചു.ജില്ലാ പ്രസിഡന്റ് നാസർ പി.താജ് അദ്ധ്യക്ഷത വഹിച്ചു. ദിലീപ് സി. മൂലയിൽ, എസ്. കെ നസീർ, വി. മുരളീധരൻ, രമേശ് ആര്യാസ്, മുഹമ്മദ് കോയ, റോയി മഡോണ തുടങ്ങിയവർ സംസാരിച്ചു.