ആലപ്പുഴ : റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ്‌ കോർപ്പറേഷന്റെ നേതൃത്വത്തിൽ ഒൻപത് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ ഉതകുന്ന തരത്തിലുള്ള പ്രീ ഫാബ്രിക്കേറ്റഡ് സ്റ്റീൽ സ്ട്രക്ചർ ഉപയോഗിച്ച് നിർമ്മിക്കുന്ന 10 റെയിൽവേ മേൽപ്പാലങ്ങളുടെ ടെണ്ടർ നടപടികൾക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു.
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ മാളിയേക്കൽ (33.04കോടി), ചിറയിൻകീഴ് മണ്ഡലത്തിലെ ചിറയിൻകീഴ് (29.30കോടി), തലശ്ശേരി മണ്ഡലത്തിലെ കൊടുവള്ളി (21.29കോടി), മലമ്പുഴ മണ്ഡലത്തിലെ അകത്തെത്തറ (44.84കോടി), ഗുരുവായൂർ മണ്ഡലത്തിലെ ഗുരുവായൂർ (25.12കോടി), ഇരവിപുരം മണ്ഡലത്തിലെ ഇരവിപുരം (27.46കോടി), ചാലക്കുടി മണ്ഡലത്തിലെ ചിറങ്ങര (17.47കോടി), താനൂർ മണ്ഡലത്തിലെ താനൂർ - തെയ്യാല (26.73കോടി), പട്ടാമ്പി മണ്ഡലത്തിലെ വാടാനാംകുറിശ്ശി (32.50കോടി), തിരൂരങ്ങാടി മണ്ഡലത്തിലെചേളാരി - ചെട്ടിപ്പടി (23.90കോടി) എന്നീ റെയിൽവേമേൽപ്പാലങ്ങളുടെ ടെണ്ടർ നടപടികൾക്കാണ് അംഗീകാരം ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു.