ആലപ്പുഴ : ദേശീയപാതാ നിലവാരത്തിൽ പുനർ നിർമ്മിക്കുന്ന ആലപ്പുഴ - മധുര റോഡിന്റെ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു. ചരിത്രപ്രാധാന്യമുള്ള ആലപ്പുഴ- മധുര റോഡ് മികച്ച നിലവാരത്തിൽ തന്നെ പുനർനിർമിക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി പി. തിലോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ചേർത്തല നിയോജകമണ്ഡലത്തിലെ മുഹമ്മ എൻ.എസ്.എസ് കവലയിൽ നിന്ന് തുടങ്ങി അംബിക മാർക്കറ്റിൽ അവസാനിക്കുന്നതാണ് റോഡ്. ഒമ്പതു മാസമാണ് നിർമ്മാണത്തിന്റെ പൂർത്തീകരണ കാലാവധി.
ചടങ്ങിൽ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി. എസ്. ജ്യോതിസ്, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാൽ, ജില്ല പഞ്ചായത്ത് അംഗം ജമീല പുരുഷോത്തമൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ആർ, യമുന, എൻ .വി. ഷാജി, ബിനിത മനോജ്, ബി റ്റി രഘുനാഥൻ നായർ, വി എം സുഗാന്ധി, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ബി. വിനു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൽ രാജശ്രീ തുടങ്ങിയവർ പങ്കെടുത്തു.