ആലപ്പുഴ: ജില്ലയിൽ ഇന്നലെ 660 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 8579 ആയി. നാലു പേർ വിദേശത്തു നിന്നും പത്തു പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. 627 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .നാല് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 521 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 27,530 പേർ രോഗ മുക്തരായി. അരൂർ സ്വദേശി അഗസ്റ്റിൻ (61), കുന്നുത്തറ സ്വദേശി കെ.ഭാസ്‌കരൻ (82), വാടയ്ക്കൽ സ്വദേശി കെ.ജെ.അലക്സ് കുട്ടി (67) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.


 ജില്ലയിൽ നിരീക്ഷത്തിലുള്ളവർ:13,619

 വിവിധ ആശുപത്രികളിലുള്ളവർ: 5964

 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 390

# 42 കേസ്, 31 പേരെ അറസ്റ്റ്

ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 42 കേസുകളിൽ 31 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 267 പേർക്കും സാമൂഹ്യ അകലം പലിക്കാത്തതിന് 894 പേർക്കും നിരോധനാജ്ഞ ലംഘനം നടത്തിയ മൂന്ന് കേസുകളിൽ 18 പേർക്കുമെതിരെ നടപടി എടുത്തു.