ആലപ്പുഴ: അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ പുതുതായി നിർമിച്ച ബസ് ഷെൽട്ടർ മന്ത്രി ജി. സുധാകരൻ നാടിനു സമർപ്പിച്ചു .എം. എൽ. എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 24.5 ലക്ഷം രൂപ മുടക്കിയാണ് ഷെൽട്ടർ നിർമിച്ചത് .കാത്തിരിപ്പു കേന്ദ്രം, മുകളിലത്തെ നിലയിൽ കെ. എസ്. ആർ. ടി. സി യുടെ മേഖല ഓഫീസ്, 6 ടോയ്ലെറ്റുകൾ എന്നിവയാണ് നിർമിച്ചിരിക്കുന്നത്.ചടങ്ങിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി വേണുലാൽ, പൊതുമരാമത്തു വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ വി. ഐ. നസീം ,ഡി. ടി. ഒ അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.