ചാരുംമൂട് : എസ്.എൻ.ഡി.പി.യോഗം ചാരുംമൂട് യൂണിയന്റെ നേതൃത്വത്തിൽ ആർ.ശങ്കറിൻെറ ചരമവാർഷികാചരണം നാളെ വൈകിട്ട് മൂന്നിന് യൂണിയൻ ഓഫീസിൽ നടക്കും. മുൻ എം.എൽ.എ യും എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗവുമായ അഡ്വ. ഡി. സുഗതൻ ഉദ്ഘാടനം ചെയ്യും .യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം അദ്ധ്യക്ഷത വഹിക്കും.കൺവീനർ ബി.സത്യപാൽ മുഖ്യ പ്രഭാഷണം നടത്തും .വൈസ് ചെയർമാൻ രഞ്ജിത് രവി , എസ്.എസ്.അഭിലാഷ് കുമാർ, വി.ചന്ദ്രബോസ് തുടങ്ങിയവർ പങ്കെടുക്കും .