ചാരുംമൂട് : താമരക്കുളം കണ്ണനാകുഴി എൽ.പി.എസിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ ഭൂമി വാങ്ങി നൽകിയത് പി.ടി.എ യും നാട്ടുകാരും . പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 70 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച അഞ്ചു ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.
25 സെന്റിലായിരുന്നു പഴയ സ്കൂൾ കെട്ടിടം നിന്നിരുന്നത്. പുതിയ കെട്ടിടം വരുന്നതോടെ സ്ഥല പരിമിതിയുണ്ടാകുമെന്ന് കണ്ടാണ് പി.റ്റി.എയുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെയും , പൂർവ്വ അധ്യാപകരുടെയും, നാട്ടുകാരുടെയും സഹകരണത്തോടെ സമീപത്തെ 19.5 സെന്റ് ഭൂമി കൂടി വാങ്ങിയത്.
ഇതോടെ കുട്ടികൾക്ക്കളിക്കുന്നതിനും മറ്റും ആവശ്യമായ സ്ഥല സൗകര്യം ലഭ്യമായി.12 ലക്ഷം രൂപ ഉയോഗിച്ച് ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടവും 3 ലക്ഷം ചെലവഴിച്ച് ഗ്രാമ പഞ്ചായത്ത് പാചകപ്പുരയും നിർമ്മിച്ചു നൽകി.