മുതുകുളം :മുതുകുളം പാർവ്വതിയമ്മ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് വനിതകളായ എഴുത്തുകാരിൽ നിന്ന് കൃതികൾ ക്ഷണിച്ചു .2018മുതൽ 2020 വരെ ആദ്യ പതിപ്പായി മലയാളത്തിൽ പ്രസിദ്ധീകരിച്ച ഏതു സാഹിത്യ ശാഖയിൽപ്പെട്ട കൃതിയും പരിഗണിക്കും .കൃതിയുടെ നാല് കോപ്പികൾ സെക്രട്ടറി ,മുതുകുളം പർവ്വതിയമ്മ സ്മാരക ട്രസ്റ് ,മുതുകുളം സൗത്ത് പി .ഒ ,ആലപ്പുഴ ,690506 എന്ന വിലാസത്തിൽ ഡിസംബർ 5 ന് മുമ്പ് അയക്കണമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു