ആലപ്പുഴ: തോട്ടപ്പള്ളി ഫിഷിംഗ് ഹാർബറിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവ്വഹിച്ചു. തീരദേശ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 13.30 കോടി രൂപയാണ് രണ്ടാം ഘട്ട നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്.
ഹാർബ്ബറിന്റെ തെക്കേ പുലിമുട്ടിൽ നിന്നും 250 മീറ്റർ നീളം രണ്ടാം ഘട്ട നിർമ്മാണത്തിന്റെ ഭാഗമായി വർദ്ധിപ്പിക്കും. മത്സ്യഫെഡ് ചെയർമാൻ പി. പി ചിത്തരഞ്ജൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം ജുനൈദ് തുടങ്ങിയവരും കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.