മുതുകുളം :പുല്ലുകുളങ്ങര -വേലഞ്ചിറ റോഡിൽ തെരുവ് നായ്ക്കളുടെ ശല്യം വ്യാപകമായതായി പരാതി .വേലഞ്ചിറ ,പറവൂർ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് തെരുവ് നായ്ക്കൾ യാത്രക്കാർക്കു ഭീഷണിയാകുന്നത്. രാത്രികാലങ്ങളിൽ ഇരുചക്ര വാഹനക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ് .കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ ,പത്തോളം വാഹന യാത്രക്കാരാണ് നായ്ക്കൾ റോഡിന് കുറുകെ ചാടിയത് മൂലം അപകടത്തിൽപ്പെട്ടത് .