അമ്പലപ്പുഴ:തോട്ടപ്പള്ളിയിൽ മത്സ്യത്തൊഴിലാളികൾക്കായി ഫ്ലാറ്റ് നിർമിക്കുന്ന മണ്ണും പുറം കോളനി മന്ത്രി ജി.സുധാകരൻ സന്ദർശിച്ചു.ഇവിടെ ശിലാസ്ഥാപനം നടന്ന് ഒന്നര വർഷം പിന്നിട്ടിട്ടും നിർമാണം ആരംഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മന്ത്രി ഇവിടം സന്ദർശിച്ചത്.നിർമാണത്തിന്റെ ഭാഗമായെത്തിച്ച സാധനങ്ങൾക്ക് നോക്കുകൂലി ആവശ്യപ്പെട്ടത് അറിഞ്ഞ മന്ത്രി, നിർമാണം നിർത്തിവയ്ക്കുമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകാൻ തീരദേശ വികസന കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഫ്ലാറ്റ് നിർമിക്കാൻ ചിലർ തടസ്സം നിൽക്കുകയാണെന്നും ഇതിൽ പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.