ചാരുംമൂട്: അതിപുരാതനമായ നൂറനാട് പടനിലം കിടങ്ങയം വല്യവീട്ടിൽ കളരിയിലെ കലശപൂജയും കാവിലെ ആയില്യംപൂജയും ഞായറാഴ്ച രാവിലെ നടക്കും. അന്ന് എത്തിച്ചേരാൻ കഴിയാത്തവർ കളരിയുടെ പുനർനിർമ്മാണത്തിനുള്ള സംഭാവനകൾ ഫെഡറൽ ബാങ്കിന്റെ പടനിലം ശാഖയിലേക്ക് വലിയ വീട്ടിൽക്കാവ് - കളരി സംരക്ഷണ സമിതി, A/C നമ്പർ: 18680200000 510, IFSC FDRL .000 1868 എന്ന നമ്പരിൽ അയയ്ക്കണമെന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ബി.ഓമനക്കുട്ടൻപിള്ള, സെക്രട്ടറി ടി.പി.സുധാകരൻ പിള്ള, ഖജാൻജി മണിയമ്മ മോഹനൻ പിള്ള എന്നിവർ ആവശ്യപ്പെട്ടു.