ഹരിപ്പാട്: അധികാരത്തിലേറിയാൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പാക്കുമെന്ന് പറഞ്ഞ ഇടതുപക്ഷ സർക്കാർ വാക്ക് പാലിക്കണമെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി എ.പ്രകാശ് ആവശ്യപ്പെട്ടു. എൻ.ജി.ഒ സംഘ് താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ റവന്യൂ ടവറിൽ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെ. മഹാദേവൻ , ശ്രീജിത്ത് കരുമാടി , കെ.ജി. ഉദയകുമാർ , ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.