ആലപ്പുഴ : എസ്.സി./എസ്.ടി. വെൽഫെയർ കാർഷിക കർഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറനാട് കൃഷിഭവന്റെ കീഴിൽ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. ജനറൽ സെക്രട്ടറി കെ.തുളസീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു. കമ്മിറ്റി അംഗങ്ങളായി കെ.മോഹനൻ പുലിമേൽ, രാജമ്മ നടുവിലേമുറി എന്നിവരെ തിരഞ്ഞെടുത്തു.