ഹരിപ്പാട്: ഒഴിവുള്ള അധ്യാപക തസ്തികളിലേക്ക് നിയമനം നടത്തുക, വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ പുനഃ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ ഹരിപ്പാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിന് മുൻപിൽ ധർണ നടത്തി. .യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ധർണ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് ജേക്കബ് തറയിൽ,എ.എം.ഷെഫീഖ്,ആർ.കെ.സുധീർ, ആര്യൻ നമ്പൂതിരി,എം. മുനീർ,ആൻസി റോസ് എന്നിവർ നേതൃത്വം നൽകി.