മണ്ണഞ്ചേരി:ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് ചേന്നനാട്ട് സായിഭദ്രയിൽ ജയമോഹൻ (55) നിര്യാതനായി.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അംഗമായും നെഹ്റു ട്രോഫി, ചമ്പക്കുളം മൂലം വളളം കളി എന്നിവയുടെ സംഘാടക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മാവേലിക്കര ഈരേഴ തെക്ക് ആമ്പക്കാട്ട് മാധവൻ പിള്ളയുടേയും തങ്കമ്മയുടേയും മകനാണ്. ഭാര്യ: ജയകുമാരി. മക്കൾ: അഡ്വ: ജയഭദ്ര,ആനന്ദ് മോഹൻ ( ജൂനിയർ ഫെലോ ,സ്ക്കൂൾ ഒഫ് റീ ജനറിറ്റീവ് മെഡിസിൻ ബംഗളുരു). മരുമകൻ:അഖിൽ.