covid

മാവേലിക്കര: എസ്.എൻ.ഡി.പി. യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയനിലെ വീടുകളിൽ കൊവിഡ് പ്രതിരോധസാമഗ്രികൾ നൽകുന്നതിന്റെ ഉദ്ഘാടനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളി നിർവ്വഹിച്ചു. യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് അധ്യക്ഷനായി.തെക്കേക്കര മേഖല ചെയർമാൻ മുരളി അഷ്ടമി ആദ്യസെറ്റ് സാമഗ്രികൾ ഏറ്റുവാങ്ങി. യൂണിയൻ ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, കമ്മിറ്റിയംഗങ്ങളായ വിനു ധർമ്മരാജ്, സുരേഷ് പളളിക്കൽ, തഴക്കര മേഖല ചെയർമാൻ എസ്.അഖിലേഷ്, ഡി.ശ്രീജിത് തുടങ്ങിയവർ പ്രസംഗിച്ചു.വെള്ളിയാഴ്ച മുതൽ യൂണിയന് കീഴിലെ അൻപത് ശാഖകളിലും കൊവിഡ് പ്രതിരോധസാമഗ്രികൾ എത്തിച്ചു നൽകുമെന്ന് കൺവീനർ ഡോ.എ.വി.ആനന്ദരാജ് അറിയിച്ചു.