മാന്നാർ : കുട്ടംപേരൂർ ആറിന്റെ രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി തോമസ് ഐസക് ഓൺലൈനിലൂടെ നിർവഹിച്ചു. സജി ചെറിയാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി വിശ്വംഭരപ്പണിക്കർ, വൈസ് പ്രസിഡന്റ് പുഷ്പലത മധു,ബ്ലോക്ക് പഞ്ചായത്ത് അംഗം സുധാമണി, എന്നിവർ പങ്കെടുത്തു.