മാവേലിക്കര: ഫാ.മത്തായി വിളനിലത്തിന്റെ നവതിയുടെ ഭാഗമായുള്ള ജീവചരിത്രകൃതിയുടെ പ്രകാശനം ബെന്യാമിൻ മലയാള മനോരമ മാനേജിംഗ് എഡിറ്റർ ജേക്കബ് മാത്യുവിന് നൽകി നിർവഹിച്ചു. തഴക്കര തെയോ ഭവൻ അരമനയിൽ നടന്ന ചടങ്ങിൽ ഓർത്തഡോക്സ്‌ സഭ മാവേലിക്കര ഭദ്രാസന സഹായ മെത്രപ്പോലീത്താ അലക്സിയോസ് മാർ യൗസേബിയോസ്‌ അധ്യക്ഷനായി. ഫാ.മത്തായി വിളനിലത്ത് ഫൗണ്ടേഷൻ അംഗങ്ങളായ ഡോ.മാത്യൂസ് ജോർജ് ചുനക്കര, അഡ്വ.പ്രകാശ് ചരളേൽ, ജോസ് വിലനിലം, ജീവചരിത്രകാരൻ ജോർജ് തഴക്കര, ഫാ.മത്തായി വിളനിലം എന്നിവർ സംസാരിച്ചു.