school

മാന്നാർ : തെക്കുംമുറി ഗവ. എൽ.പി സ്‌കൂളിന് പുതിയതായി നിർമിക്കുന്ന കെട്ടിടത്തിന്റെ കല്ലിടീൽ സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.എൻ നാരായണൻ അദ്ധ്യക്ഷനായി.
ജില്ലാ പഞ്ചായത്തംഗം ജേക്കബ് ഉമ്മൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ്, ഡോ. ടി.എ സുധാകരക്കുറുപ്പ്, സുമാ വിശ്വാസ്, തോമസുകുട്ടി കടവിൽ, ജയിംസ് പോൾ, തുളസിദാസ്, ഡി.ഫിലേന്ദ്രൻ, തമ്പി കൗണടിയിൽ, ജെ ജ്യോതി, ബീന മണിക്കുട്ടൻ, പി. മിനികുമാരി എന്നിവർ സംസാരിച്ചു.