ചേർത്തല: പിതാവിന് പിന്നാലെ മകളും കൊവിഡ് ബാധിച്ച് മരിച്ചു. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന മുനിസിപ്പൽ 30ാം വാർഡിൽ പരുത്തിപറമ്പിൽ റിച്ചാർഡ് ഡിക്രൂസിന്റെ ഭാര്യ ക്രിസ് റിച്ചാർഡ്(30)ആണ് മരിച്ചത്.ഗർഭിണിയായിരുന്ന ക്രിസിനെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നെങ്കിലും ഗർഭസ്ഥശിശുവും മരിച്ചിരുന്നു. ക്രിസിന്റെ പിതാവ് ഫോർട്ട്‌കൊച്ചി സ്വദേശി മൈക്കിൾ രണ്ടു ദിവസം മുമ്പ് കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. ഒരാഴ്ചമുമ്പ് പനികടുത്തതിനെ തുടർന്നാണ് ക്രിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ബുധനാഴ്ച രാത്രിയാണ് മരിച്ചത്.മൃതദേഹം മുട്ടം സെന്റ്‌മേരീസ് പള്ളി സെമിത്തേരിയിൽ ചിതയൊരുക്കി ദഹിപ്പിച്ചു.മക്കൾ:എമി,എസ.