മാരാരിക്കുളം:മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് ശിലാസ്ഥാപനവും ലൈഫ് ഭവന പദ്ധതി 3ാം ഘട്ടം ഗുണഭോക്താക്കൾക്കുള്ള ധനസഹായ വിതരണവും എ.എം.ആരിഫ് എം.പി നിർവഹിച്ചു.മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം പി.എ.ജുമൈലത്ത്,ബി.അരവിന്ദ്,ടി.വി.ലേഖ,കെ.സുഭഗൻ,കെ.വി.മേഘനാദൻ,എം.ഷെഫീക്ക് എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡന്റ് മഞ്ജു രതികുമാർ സ്വാഗതവും സെക്രട്ടറി ജോജോസ് ബൈജു നന്ദിയും പറഞ്ഞു.