മാവേലിക്കര: നിയമസഭ മണ്ഡലത്തിൽ ഏഴു പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റിയിലെയും 32 റോഡുകൾ നവീകരിക്കുന്നതിന് 6 കോടി 90 ലക്ഷം രൂപ അനുവദിച്ചതായി ആർ.രാജേഷ്‌ എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ നിർദേശ പ്രകാരം റീബിൽഡ് കേരള ഇനിഷ്യെറ്റീവിന്റെ ഭാഗമായാണ് റോഡുകൾ നവീകരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.

ചുനക്കര കരിമുളക്കൽ ജംഗ്ഷൻ നവീകരണത്തിന് 70ലക്ഷം, മാവേലിക്കര ജില്ലാ ആശുപത്രിക്കുള്ളിൽ റോഡി​നും ഇന്റർലോക്ക് ചെയ്യുന്നതിനും 50 ലക്ഷം വീതം,തഴക്കര തട്ടേഴത്ത് മുക്ക് കല്ലുകടവ് റോഡിനും തെക്കേക്കര കോയിക്കലെത്ത് മുക്ക് ചാങ്ങയിൽ ക്ഷേത്രം ജംഗ്ഷൻ വളഹാലിൽ മുക്ക് റോഡിനും 30ലക്ഷം വീതവും അനുവദിച്ചു.

തെക്കേക്കര അംബേദ്കർ കോളനി നവീകരണം, വള്ളികുന്നം കല്ലുകണ്ടം പുളിന്തറ തൊടിന്റെ സംരക്ഷണ ഭിത്തിയും റോഡും, നൂറനാട് നടുവിലെ മുറി സതി ഭവനം മുക്ക് കുറ്റിവടക്കേപ്പുര ജംഗ്ഷൻ റോഡ്, നൂറനാട് ഇടപ്പോൺ എസ്സ്.കെ വില്ല ജംഗ്ഷൻ മുതൽ ഇടപ്പോൺ തറയിൽ ജംഗ്ഷൻ വരെ റോഡും സംരക്ഷണ ഭിത്തിയും നിർമ്മിക്കുക, താമരക്കുളം മഠത്തിൽ മുക്ക് തൈക്കാവ് കോപ്പിലെത്ത് കിഴക്ക് വരെ റോഡും സംരക്ഷണ ഭിത്തിയും, ചുനക്കര നാലുമുക്ക് വിളയിൽ മുക്ക് റോഡ്, തെക്കേക്കര കാര്യാടിയിൽ കിഴക്കോട്ട് ഭരണിക്കാവ് പഞ്ചായത്ത്‌ അതിർത്തി റോഡ്, തെക്കേക്കര കുറത്തികാട് മാർത്തോമാ പള്ളി ജംഗ്ഷൻ വടക്കോട്ട് കൈപ്പള്ളിൽ മുക്ക് റോഡ്, തഴക്കര കല്ലുമല ഐ.ടി.ഐ ജംഗ്ഷൻ പുറ്റംപാട്ട് റോഡ്, താമരക്കുളം പനക്കൽ തെക്ക് വില്ലയിൽ ജംഗ്ഷൻ റോഡും സംരക്ഷണഭിത്തിയും, മാവേലിക്കര റെയിൽവേ സ്റ്റേഷൻ കുടുംബ കോടതി റോഡ്, മാവേലിക്കര പുന്നമൂട് പടീത്തോട് റോഡ് എന്നിവയാണ് നി​ർമ്മാണപ്രവർത്തനങ്ങൾ.

തഴക്കര വലിയ പറമ്പ് കൂരഞ്ചിറ റോഡ്, ചുനക്കര കലിപ്പുന്തലിൽ കോളനി റോഡ്, താമരക്കുളം ചത്തിയറ വേണാട്ടെത്ത് മുക്ക് തെങ്ങുള്ളൽ റോഡ് നിർമ്മാണവും സംരക്ഷണ ഭിത്തി നിർമ്മാണം, ചുനക്കര കല്ലിൻപുറത്തു ജംഗ്ഷൻ പള്ളിക്കത്തോട് റോഡ്, ചുനക്കര മെഴുവേലിൽ ക്ഷേത്രം ജംഗ്ഷൻ റോഡ്, തഴക്കര പാറക്കുളങ്ങര ക്ഷേത്രം റോഡ്, താമരക്കുളം പുത്തൻചന്ത പോണാൽ റോഡ്, തഴക്കര വിളയിൽ ജംഗ്ഷൻ പണയിൽ ചാൽ റോഡ്, തഴക്കര ഇറവങ്കര ഒലിക്കുഴി കുന്നം എച്ച്.എസ്.എസ് റോഡ്, തഴക്കര വഴവിളയിൽ കുളത്തിങ്കൽ ജംഗ്ഷൻ റോഡ്, മാവേലിക്കര നഗരസഭ ബുദ്ധ ജംഗ്ഷന് കിഴക്കേ ആൽ ജംഗ്ഷൻ കൊറ്റാർകാവ് റോഡ്, തഴക്കര ചരുവിൽ മേലത്തെതിൽ അക്വഡേറ്റ് റോഡ് എന്നിവയ്ക്ക് 10ലക്ഷം രൂപവീതം അനുവദിച്ചു.