മാവേലിക്കര- ബ്ലോക്ക് പഞ്ചായത്ത് കുറത്തികാട് സി.എച്ച്.സിയിൽ പണികഴിപ്പിച്ച കാഷ്വാലിറ്റിബ്ലോക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് നിർവ്വഹിച്ചു. തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.വിശ്വനാഥൻ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ജിജി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈലജ ശശിധരൻ, ഡോ.വി.വിജയകുമാർ എന്നിവർ സംസാരിച്ചു.