ആലപ്പുഴ : കുതിരപ്പന്തി ഉദയ ലൈബ്രറിയുടെ നവീകരിച്ച മന്ദിരം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നഗരസഭയുടെ ജനകീയാസൂത്രണ ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നവീകരിച്ചത്.

വായനശാല, ലൈബ്രറി ഹാൾ, മിനി കോൺഫറൻസ് ഹാൾ, യുവജനങ്ങൾക്ക് പരീക്ഷാ പരിശീലനത്തിനുള്ള സൗകര്യം, ശൗചാലയം എന്നിവ ഒരുക്കിയിട്ടുണ്ട്. നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ സി. ജ്യോതിമോൾ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. മനോജ്കുമാർ, ലൈബ്രറി സെക്രട്ടറി പി. യു ശാന്താറാം തുടങ്ങിയവർ പങ്കെടുത്തു.