ആലപ്പുഴ: കൊവിഡ് ടെസ്റ്റ് നടത്തുന്ന സ്വകാര്യ ലാബുകളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നുറപ്പ് വരുത്താൻ മിന്നൽ പരിശോധന ആരംഭിച്ചു. ജില്ലയിൽ ചില ലാബുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതായി കണ്ടെത്തി നോട്ടീസ് നൽകി. നാല് ലാബുകൾക്കാണ് നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനകം പോരായ്മകൾ പരിഹരിച്ചില്ലെങ്കിൽ അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള നടപടികളെടുക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി അറിയിച്ചു. പ

ലാബിന്റെ നടത്തിപ്പിൽ ശ്രദ്ധിക്കുക

 പരിശോധനയ്ക്കെത്തുന്നവർ മുൻകൂട്ടി വിളിച്ച് സമയം ബുക്ക് ചെയ്യണം.
കാത്തിരിപ്പ് സ്ഥലത്ത് സാമൂഹിക അകലമുറപ്പാക്കുന്ന ഇരിപ്പിട ക്രമീകരണം
കാത്തിരിപ്പ് സ്ഥലത്ത് വായു സഞ്ചാരമുണ്ടായിരിക്കണം. ഫാനുകൾ പ്രവർത്തിപ്പിക്കണം.
 സ്രവ പരിശോധനയ്ക്ക് വിസ്‌കുകൾ സജ്ജീകരിക്കുന്നതാണ് ഉത്തമം.
 കൊവിഡ് മാനദണ്ഡമനുസരിച്ച് മാലിന്യനിർമ്മാർജ്ജനം ചെയ്യണം.
 ലാബിലെ മറ്റ് ജീവനക്കാർ ഗുണനിലവാരമുള്ള മാസ്‌ക്, ഗ്ലാസുകൾ, ഫേയ്സ് ഷീൽഡുകൾ എന്നിവ ധരിക്കണം.
 കൈ സോപ്പുപയോഗിച്ച് കഴുകാനുള്ള സൗകര്യം, ഹാൻസ് സാനിറ്റൈസർ എന്നിവ ഉണ്ടായിരിക്കണം.
# പോസിറ്റീവ് റിസൾട്ട് ഫോണിലൂടെ രോഗിയേയും ആരോഗ്യപ്രവർത്തകരേയും എത്രയും പെട്ടന്ന് അറിയിക്കുക.
# ടെസ്റ്റുകളുടെ പോസീറ്റീവ് നെഗറ്റീവ് റിസൽട്ടുകൾ അന്നേ ദിവസം തന്നെ ആരോഗ്യവകുപ്പിന്റെ നിർദ്ദിഷ്ട പോർട്ടലിൽ രേഖപ്പെടുത്തണം.