ആലപ്പുഴ: കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സിമന്റ് ഡീലേഴ്‌സ് ആൻഡ് ട്രേഡേഴ്സ് സംസ്ഥാന കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്യ്തു. ചാക്കോ മുല്ലപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കേരള സിമൻറ് ട്രേഡേഴ്‌സ് സമിതി എന്ന പേരിൽ പുതിയ സംസ്ഥാന കമ്മിറ്റിക്ക് രൂപം നൽകി.സംസ്ഥാന നേതാക്കളയ വി. പാപ്പച്ചൻ, ടി.വി. ബൈജു, ഒ.അഷറഫ്,ടി. വീജയകുമാർ, റോഷൻ ജേക്കബ്, എഡ്വവിൻ പീറ്റർ എന്നിവർ സംസാരിച്ചു. ഒ.സി.വക്കച്ചൻ, സ്വാഗതവും എസ്.എസ്. പ്രസാദ് നന്ദിയും പറഞ്ഞു.17 അംഗ സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഭുരവാഹികൾ : പ്രസിഡന്റ്- ചാക്കോ മുല്ലപ്പള്ളി (കണ്ണൂർ),സെക്രട്ടറി- ഒ.സി.വക്കച്ചൻ (ആലപ്പുഴ), ട്രഷറർ -എ.ഇ.റഷീദ് (കോഴിക്കോട്).