ആലപ്പുഴ: ടാർ മിക്‌സിംഗ് യൂണിറ്റുകൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ സ്ഥാപിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്ന മൗലീകാവകാശമാണെന്നും പൗരന്റെ ആരോഗ്യസംരക്ഷണം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ഉത്തരവിൽ വ്യക്തമാക്കി.
ദേശീയ പാതയിൽ തിരുവിഴയിൽ പ്രവർത്തിക്കുന്ന ടാർ മിക്‌സിംഗ് പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.മിക്‌സിംഗ് പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്പ്പിക്കണമെന്ന് കമ്മീഷൻ 2019 സെപ്റ്റംബർ 23ന് മലിനീകരണ നിയന്ത്രണ ബോർഡിനും മാരാരിക്കുളം ഗ്രാമപഞ്ചായത്തിനും നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് പ്ലാന്റ് ഉടമയായ ഫറൂഖ് കൺസ്ട്രക്ഷൻസ് ഉടമ കമ്മീഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഒരിക്കൽ കൂടി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷൻ മലിനീകരണ നിയന്ത്രണ ബോർഡിനും ജില്ലാമെഡിക്കൽ ഓഫീസർക്കും നിർദ്ദേശം നൽകി. തങ്ങൾ നൽകിയ നിർദ്ദേശങ്ങൾ പ്ലാന്റുടമ നടപ്പിലാക്കിയ സാഹചര്യത്തിൽ പ്രവർത്തനം തുടരാൻ അനുവദിക്കാവുന്നതാണെന്ന് ബോർഡ് കമ്മീഷനെ അറിയിച്ചു. കറുത്ത പുകയും കാർബൺ പോലുള്ള പദാർത്ഥങ്ങളും നിയന്ത്രണാതീതമായി പരിസരം മലിനീകരിക്കുന്നുണ്ടെന്ന് ജില്ലാമെഡിക്കൽ ഓഫീസർ കമ്മീഷനെ അറിയിച്ചു.
കുറവായതിനാൽ റോഡിന്റെ കിഴക്ക് ഭാഗത്ത് താമസിക്കുന്നവർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ കമ്മീഷൻ മലിനീകരണ നിയന്ത്രണ ബോർഡിനും മാരാരിക്കുളം വടക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകിയത്. അജിത്തിന്റെ നേത്യത്വത്തിൽ പ്രദേശവാസികൾ നൽകിയ പരാതിയിലാണ് നടപടി.