ആലപ്പുഴ: പട്ടണക്കാട് പൊന്നാംവെളി ജംഗ്ഷനിൽ ആരംഭിച്ച കുടുംബശ്രീ ബസാർ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രമോദിൽ നിന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ ഏറ്റുവാങ്ങി.
തനി നാടൻ വിഭവങ്ങളും പരിശുദ്ധവുമായ ഉത്പന്നങ്ങൾ വിൽക്കുന്ന ബസാറിൽ വൻ ഓഫറുകളുമുണ്ട്. 300 രൂപയുടെ കുടുംബശ്രീ ഉത്പന്നങ്ങൾ 250 രൂപയ്ക്കും 500 രൂപയുടെ ഉത്പന്നങ്ങൾ 400 രൂപയ്ക്കും 1000 രൂപയുടെ ഉത്പന്നങ്ങൾ 800 രൂപയ്ക്കുമാണ് നൽകുന്നത്. 15 വരെയാണ് ഓഫർ കാലാവധിയെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജെ. പ്രശാന്ത് ബാബു അറിയിച്ചു. ചടങ്ങിൽ കെ.ബി.അജയകുമാർ, ഡി.പി.എം സാഹിൽ ഫെയ്സി, റിൻസ് സുരേഷ് കുമാർ, മറ്റു കുടുംബശ്രീ ഉദ്യോഗസ്ഥർ, പട്ടണക്കാട് പഞ്ചായത്ത് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.