ആലപ്പുഴ: വിദേശത്തു നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ഇരവുകാട് വാർഡിൽ കോവിലകത്ത് മഠത്തിൽ (ആര്യഭവൻ) കെ. ബി.ഹരികുമാർ (61) കുഴഞ്ഞുവീണു മരിച്ചു.
ഖത്തറിലായിരുന്ന ഹരികുമാർ ഒൻപത് ദിവസം മുൻപാണ് നാട്ടിലെെത്തിയത്. നഗരത്തിലെ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിഞ്ഞ് ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയനായി ഫലം കാത്തിരിക്കുമ്പോഴാണ് വ്യാഴാഴ്ച രാത്രി 10.30 യോടെ കുഴഞ്ഞു വീണത്.മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന് വെള്ളിയാഴ്ച്ച റിസൾട്ട് വന്നു. മരണാനന്തര പരിശോധനയിലും കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു. പരേതരായ ഭാസ്ക്കരൻ പിള്ളയുടെയും രുഗ്മിണിയമ്മയുടെയും മകനാണ്. ഭാര്യ: ജയ. മക്കൾ: ആര്യ, അർജുൻ (ഉണ്ണി).