ആലപ്പുഴ: ആലപ്പുഴ-അർത്തുങ്കൽ-ചേർത്തല റോഡിലെ വാഴക്കൂട്ടം പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തികൾ തിങ്കളാഴ്ച ആരംഭിക്കുന്നതിനാൽ ഈ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
ആലപ്പുഴയിൽ നിന്നും അർത്തുങ്കലിലേക്ക് പോകുന്ന വാഹനങ്ങൾ കാട്ടൂർ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ലെപ്രസി ജംഗ്ഷഷൻ പെരുമാന ജംഗ്ഷഷൻ വഴി വാറാൻ കവലയിലേക്ക് എത്തി യാത്ര തുടരണം.
ചേർത്തല നിയോജകമണ്ഡലത്തിലെ കാളികുളം ചെങ്ങണ്ട റോഡിൽ സ്ഥിതി ചെയ്യുന്ന പഴംകുളം പാലത്തിന്റെ പുനർ നിർമ്മാണത്തിന്റെ പൈലിംഗ് തിങ്കാളഴ്ച ആരംഭിക്കുന്നതിനാൽ ഈ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം നിരോധിച്ചു.
കാളികുളം ജംഗ്ഷനിൽ നിന്ന് അരുക്കൂറ്റി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചേർത്തല ഗേൾസ് ഹൈസ്‌കൂൾ ജംഗ്ഷനിൽ നിന്ന് ചേർത്തല- അരുക്കൂറ്റി റോഡിലൂടെയും അരൂക്കുറ്റി ഭാഗത്ത് നിന്ന് തണ്ണീർമുക്കം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വാരനാട് അമ്പലം റോഡ് വഴി ചേർത്തല- തണ്ണീർമുക്കം റോഡിലൂടെയും പോകണം.