ആലപ്പുഴ: ഇന്ന് നടക്കുന്ന പി.എസ്.സി പരീക്ഷയിൽ പങ്കെടുക്കാൻ ആലപ്പുഴയിൽ എത്തുന്ന ഉദ്യോഗാർത്ഥിക്കളെ സഹായിക്കുന്നതിനായി ആലപ്പുഴ ബസ് സ്റ്റേഷനിൽ ഹെൽപ് ഡെസ്ക്ക് ഒരുക്കി. സേവനം ഇന്നും തുടരും . ആലപ്പുഴയിൽ നിന്നും ഉദ്യോഗാർത്ഥികൾക്ക് വേണ്ടി വിവിധ സ്ഥലങ്ങളിലേക്ക് അധിക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട് . ആലപ്പുഴ - കോഴിക്കോട്, ആലപ്പുഴ - മലപ്പുറം, ആലപ്പുഴ - പാലക്കാട് സർവ്വീസ്സുകൾക്ക് ഓൺലൈൻ റിസർവേഷൻ സൗകര്യം ഒരുക്കിയിരുന്നു. രാവിലെ 6 മണിക്ക് ആലപ്പുഴ - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റും ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്ക് : 0477 2252501.