ചേർത്തല:വേളോർവട്ടം മഹാദേവർ ക്ഷേത്രത്തിൽ ആയില്യം പൂജ നാളെ നടക്കും. ഭക്തജനങ്ങൾക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശനം ഉണ്ടായിരിക്കില്ല. തളിച്ചു കുട രാവിലെ 11.30 ന് ശേഷം ക്ഷേത്രം മേൽശാന്തി ഹരിദാസ് പോറ്റിയുടെ കർമ്മികത്വത്തിൽ നടക്കും.ഭക്തർക്ക് മറ്റു വഴിപാടുകളും നടത്താം.നിവേദ്യ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്നും50 പേർ മാത്രം പങ്കെടുക്കുകയെന്ന ജില്ല ഭരണകുടത്തിന്റെ നിർദ്ദേശം കർശനമായിപാലിക്കുമെന്നും ക്ഷേത്രം അധികൃതർ അറിയിച്ചു.