ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടമായ ഡിസംബർ 8നാണ് ജില്ലയിലെ വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും അന്നേ ദിവസം വോട്ടെടുപ്പ് നടക്കും.
1415 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തീർണ്ണം. ജനസംഖ്യ 21,27,789. ആലപ്പുഴ, ചെങ്ങന്നൂർ റവന്യൂ ഡിവിഷനുകളിലായി ആറ് താലൂക്കുകളുണ്ട്. ജില്ലാ പഞ്ചായത്തിന് പുറമെ, ആറ് നഗരസഭകളും 12 ബ്ളോക്ക് പഞ്ചായത്തുകളും, 72 ഗ്രാമപഞ്ചായത്തുകളും ചേർന്നതാണ് ജില്ലയിലെ ത്രിതല സംവിധാനം.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ (23)
അരൂർ, പൂച്ചാക്കൽ , പള്ളിപ്പുറം,കഞ്ഞിക്കുഴി, ആര്യാട്, വെളിയനാട്, ചമ്പക്കുളം, പള്ളിപ്പാട്, ചെന്നിത്തല, മാന്നാർ, മുളക്കുഴ, വെണ്മണി, നൂറനാട്, ഭരണിക്കാവ്, കൃഷ്ണപുരം, പത്തിയൂർ, മുതുകുളം, കരുവാറ്റ, അമ്പലപ്പുഴ, പുന്നപ്ര, മാരാരിക്കുളം, വയലാർ, മണക്കോടം
നഗരസഭകൾ (6)
ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ
ബ്ളോക്ക് പഞ്ചായത്തുകൾ (12)
ആമ്പലപ്പുഴ, ആര്യാട്, ഭരണിക്കാവ്, ചമ്പക്കുളം,ചെങ്ങന്നൂർ, കഞ്ഞിക്കുഴി, ഹരിപ്പാട്, മാവേലിക്കര, മുതുകുളം പട്ടണക്കാട്, തൈക്കാട്ടുശേരി, വെളിയനാട്
ഗ്രാമപഞ്ചായത്തുകൾ-72