അമ്പലപ്പുഴ:പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂളിന്റെ കെട്ടിട സമുച്ചയം പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുവർണ പ്രതാപൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീതാ ബാബു, പി.ആർ.രതീഷ് കുമാർ, ഷിബി ഓമനക്കുട്ടൻ, സെക്രട്ടറി വി.ജെ പോൾ തുടങ്ങിയവർ സന്നിഹിതരായി.