കറ്റാനം: ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്കിൽ കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ കേരള ഓർഗാനിക് ഇക്കോഷോപ്പിന് തുടക്കമായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കോശി അലക്സ് അദ്ധ്യക്ഷനായി. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് പ്രൊഫ. വി വാസുദേവൻ, വൈസ്പ്രസിഡന്റ് കുഞ്ഞുമോൾ റെജി, ആർ ഷൈലജ, പി രജനി, പൂജ വി നായർ, ജി രമേശ്കുമാർ, ആർ ഗംഗാധരൻ, എ എം ഹാഷിർ, കെ രാജപ്പൻ, നിഷ കെ സാം, ബി വിശ്വനാഥൻ, കെ എൻ സോമൻ, കെ വിജയാനന്ദൻ, പ്രഭ നാരായണപിള്ള, പ്രസന്നകുമാരി, എം റഹിയാനത്ത്, ബി രാമചന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി കെ എസ് ജയപ്രകാശ് സ്വാഗതം പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സഹകരണ ബാങ്കിൽ ഇക്കോഷോപ്പ് ആരംഭിക്കുന്നതെന്ന് പ്രസിഡന്റ് കോശി അലക്സ് പറഞ്ഞു. ഇക്കോഷോപ്പിന് 'സഹകരണ സമൃദ്ധി' എന്ന പേര് തെരഞ്ഞെടുത്തത് നിരവധി പേരുടെ നിർദ്ദേശങ്ങൽ നിന്നാണ്.