ambala

അമ്പലപ്പുഴ: ഭരണഘടനാനുസൃത സംവരണത്തെ അട്ടിമറിക്കാനാണ് കേന്ദ്ര,സംസ്ഥാന സർക്കാരുകൾ മുന്നാക്ക സംവരണം നടപ്പാക്കുന്നതെന്ന് അഖില കേരള ഹിന്ദു സാംബവർ മഹാസഭ സംസ്ഥാന രജിസ്ട്രാർ എം.ടി.സനേഷ് പറഞ്ഞു. അഖില കേരള ഹിന്ദു സാംബവർ മഹാസഭ കച്ചേരിമുക്കിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡയറക്ടർ ബോർഡ് അംഗം അജയ് കോട്ടയം, അമ്പലപ്പുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.പ്രശോഭൻ ,യൂണിയൻ ഖജാൻജി കെ.രാമചന്ദ്രൻ , യൂണിയൻ കൗൺസിലർ ഹരിമോൻ എന്നിവർ സംസാരിച്ചു.